‘സപ്പോർട്ട് യദു’  100 രൂപ ചലഞ്ച്: പിന്തുണച്ച് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ 

MAY 6, 2024, 7:55 AM

തിരുവനന്തപുരം:  മേയർ - കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ യദുവിനെ പിന്തുണച്ച്  മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. കോടതിയില്‍ കേസിന് പോകാന്‍ യദുവിന് 100 രൂപയുടെ ചലഞ്ച് ഏര്‍പ്പെടുത്തണം എന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിലാണ് സെൻ കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. കുറിപ്പ് ഇങ്ങനെ

കെഎസ്ആർടിസിയിലെ ഡ്രൈവർ യദുവിന്റെ കാര്യത്തിൽ കോടതികൾ ഇടപെട്ടു തുടങ്ങി. 

vachakam
vachakam
vachakam

അസാധാരണമായ സമ്മർദ്ദമാണ് യദു അനുഭവിക്കുന്നത്. ഒരു പൊളിറ്റിക്കൽ സിസ്റ്റം മുഴുവനും പോലീസും മറ്റും ജോലികൊടുക്കാതെ കെഎസ്ആർടിസിയും സമ്മർദ്ദങ്ങൾ കൊടുക്കുന്നു. 

ശാരീരിക ഭീഷണികൾ പുറമെ. സമൂഹം കാര്യക്ഷമമായി യദുവിനെ പിൻതാങ്ങേണ്ടതുണ്ട്. എന്തും ചെയ്യാം എന്ന പ്രമത്തതാ ചോദ്യം ചെയ്യപ്പെടണം. അതിനു തയാറായ ഒരു അപൂർവ മലയാളിയാണ് യദു. നേരത്തെ എഴുതിയിരുന്നതുപോലെ " സപ്പോർട്ട് യദു". ഒരു ചലഞ്ച്,100 രൂപയുടെ, യദുവിന് വേണ്ടി,അടുത്ത ആളുകൾ തുടങ്ങുക. കോടതികളിൽ പോകുവാൻ പണം അധികം വേണ്ടി വരും.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam