ശസ്ത്രക്രിയ  വരെ മുടക്കി ആശുപത്രിയിൽ  എസി മോഷണം

MAY 6, 2024, 7:14 AM

 ആലപ്പുഴ: ആശുപത്രി ഉന്നം വെച്ചുള്ള മോഷണ കഥകൾ പലതും കേട്ടിട്ടുണ്ട്. ഇത്തവണ കള്ളൻ ഉന്നം വെച്ചത് എസിയാണ്. ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിയില്‍ നിന്ന് എസി മോഷ്ടിച്ച പ്രതി പിടിയിലായി.

പാതിരാപ്പള്ളി പടിഞ്ഞാറെക്കര സ്വദേശി ആന്‍ഡ്രൂസ്(25) ആണ് പിടിയിലായത്.  ആലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഇഎസ്‌ഐ ആശുപത്രിയിലാണ് സംഭവം നടന്നത്. 

രണ്ട് എസികളുടെ ഔട്ട്‌ഡോര്‍ യൂണിറ്റുകളും മൂന്ന് എസികളുടെ ഔട്ട് ഡോര്‍ യൂണിറ്റിലെ ചെമ്പ് കോയിലുമാണ് മോഷണം പോയത്. ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്.

vachakam
vachakam
vachakam

എസി മോഷണം പോയതോടെ ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ അടക്കം മുങ്ങിയിരുന്നു. ഇത് രോഗികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധത്തിനും ഇടയാക്കി.

തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങള്‍ ചെയ്തവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam