കേരളത്തിൽ ഇന്നും ഉഷ്‌ണതരംഗ മുന്നറിയിപ്പിനൊപ്പം മഴയ്ക്കും സാധ്യത

MAY 9, 2024, 7:17 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്‌ണതരംഗ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. 

 സംസ്ഥാനത്ത് ചൂടേറിയതും അസ്വസ്ഥവുമായ കാലാവസ്ഥ അടുത്ത 2 ദിവസം കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ചൂട് തുടരുമ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത ഉണ്ട്.

 കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 39°Cന് മുകളിൽ താപനില രേഖപ്പെടുത്തും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 38°C വരെയും കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പിൽ പറയുന്നത്.

vachakam
vachakam
vachakam

 ചൂടിന് ആശ്വാസമായി ഇന്ന് ഒറ്റപ്പെട്ട വേനൽമഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മറ്റന്നാൾ തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വേനല്മഴയ്ക്ക് ഒപ്പം ഇടിമിന്നലിന് സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam