അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന്

MAY 7, 2024, 7:19 AM

തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരം ഇന്ന് നടക്കും. മറവി രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ മലയിൻകീഴിലെ വസതിയിലായിരുന്നു കനകലതയുടെ അന്ത്യം.

63 വയസായിരുന്നു. നാന്നൂറോളം സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

തിരുവനന്തപുരം പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30 ഓടെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലും ഹരികുമാറിന്റെ ഭൗതികദേഹം പൊതുദർശനത്തിന് എത്തിക്കും. ഉച്ചയ്ക്ക് 2:30ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. 

vachakam
vachakam
vachakam

ഇന്നലെ വൈകുന്നേരം ആണ് ചലച്ചിത്ര സംവിധായകനും തിരകഥാകൃത്തുമായ ഹരികുമാർ അന്തരിച്ചത്. അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam