അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും’: നിർമല സീതാരാമൻ

APRIL 20, 2024, 9:51 AM

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങളോടെ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻ്റെ പ്രതികരണം.

സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയും. സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

2024ലെ പൊതുതിരഞ്ഞെടുപ്പിൽ സമ്പദ്‍വ്യവസ്ഥയുടെ അവസ്ഥ വലിയ ചർച്ചയാകും.വിലക്കയറ്റം പിടിച്ചുനിർത്തി. പ്രതിപക്ഷം അഴിമതിക്കാരാണ്. അവർ വടക്കും തെക്കും വിവേചനം കാണിക്കാൻ ശ്രമിക്കുന്നു. ദ്രാവിഡ പാർട്ടികൾ ദക്ഷിണേന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിർമ്മല പറഞ്ഞു.

ഫെബ്രുവരി 15നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരവിട്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam