വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമമെന്ന് ആരോപണം;   പ്രതികരിച്ച് ബിജു രമേശ്

APRIL 20, 2024, 8:30 AM

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെതിരെ എല്‍ഡിഎഫ് പൊലീസിൽ പരാതി നല്‍കിയതിൽ പ്രതികരിച്ച് വ്യവസായി ബിജു രമേശ്. 

പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിശദമായി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഐഎമ്മിനെന്നും ബിജു രമേശ് പറഞ്ഞു.

തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. താൻ ആർക്കും പണം നൽകിയിട്ടില്ല. വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്. 

vachakam
vachakam
vachakam

നേരത്തെ യുഡിഎഫിനായി വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് സിപിഐഎം പ്രവർത്തകർ ബിജു രമേശിനെ തടഞ്ഞു വച്ചിരുന്നു.

വൈകിട്ട് ആറരയോടെ തിരുവനന്തപുരം അരുവിക്കരയിൽ ഉള്ള തേക്കേമല കോളനിയിൽ എത്തിയ ബിജു രമേശിനെ സിപിഐഎം പ്രവർത്തകർ തടയുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam