വയനാട്ടില്‍ രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു

JULY 16, 2025, 8:38 PM

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.   16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. 

മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

 തവിഞ്ഞാൽ മക്കിമല കാപ്പിക്കുഴിയിൽ ആഷിഖ് (25), ആറാംനമ്പർ ഉന്നതിയിലെ ജയരാജൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലപ്പുഴ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയതത്. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.  

vachakam
vachakam
vachakam

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടി സ്കൂളിലെത്താത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.

അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന നേരത്ത് കുട്ടിയെ വീട്ടിൽനിന്നു ബലമായി വലിച്ചിറക്കി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam