പോക്കറ്റടിയിലൂടെ സുഖജീവിതം: ഒടുവിൽ പിടിയിൽ

APRIL 20, 2024, 10:17 AM

കോഴിക്കോട്: പോക്കറ്റടിച്ചും മോഷ്ടിച്ചും സുഖജീവിതം. ഒടുവിൽ രണ്ട് കള്ളന്‍മാര്‍ ഒടുവില്‍ പോലീസിന്റെ വലയിലായി. 

മാര്‍ച്ച് 13ന് ബസ്സില്‍ പോക്കറ്റടിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനിടയിലാണ് ഇരുവരും പിടിയിലായത്.

താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. 

vachakam
vachakam
vachakam

മോഷണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവര്‍ കാര്‍ വാങ്ങി. കട സ്വന്തമാക്കി. ലോട്ടറി കച്ചവടവും തുടങ്ങിയെന്ന് പോലീസ് പറയുന്നു. കുന്ദമംഗലം, താമരശ്ശേരി, മുക്കം ഭാഗങ്ങളിലാണ് ഇവര്‍ പോക്കറ്റടി നടത്തിയിരുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam