നരേന്ദ്രമോദിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ടി.എന്‍. പ്രതാപന്‍

APRIL 23, 2024, 9:16 PM

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ടി.എന്‍. പ്രതാപന്‍ എം.പി പരാതി നല്‍കി.

നരേന്ദ്രമോദി നടത്തിയ പ്രസംഗം നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതാപന്‍ കമ്മിഷനെ സമീപിച്ചത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനിലെ ജലോറിലും ബന്‍സ്വാഡയിലും മോദി പറഞ്ഞത്.

vachakam
vachakam
vachakam

മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും ഏറെ കുട്ടികളെ ഉത്പാദിപ്പിക്കുന്നവരെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ജനപ്രതിനിധ്യ നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയ്ക്കും എതിരായ അതിക്രമം കൂടിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ കേസെടുക്കണമെന്നും മോദിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും മോദി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും മോദിയുടെ റാലികള്‍ക്ക് അനുമതി നല്‍കരുതെന്നും ടി.എന്‍. പ്രതാപന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam