പ്രതിസന്ധിയുണ്ടാക്കിയത് പൊലീസ്; അനാവശ്യമായി ഇടപെട്ടത് അംഗീകരിക്കാനാവില്ലെന്ന് തിരുമ്പാടി ദേവസ്വം

APRIL 20, 2024, 7:06 AM

തൃശൂര്‍: പൂരത്തില്‍ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസ് എന്ന് തിരുമ്പാടി ദേവസ്വം. പൊലീസിന്റെ അനാവശ്യമായ ഇടപെടല്‍ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിര്‍ത്തിവച്ച് ഒരാന പുറത്ത് എഴുന്നള്ളിച്ച് പന്തലില്‍ അവസാനിപ്പിക്കേണ്ടി വന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍ ആരോപിച്ചു.

പൂരം ആസ്വദിക്കാവുന്ന രീതിയില്‍ പൊതുജനങ്ങള്‍ക്ക് റോഡുകള്‍ തുറന്ന് നല്‍കേണ്ടതാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുംവിധം വഴികള്‍ പൊലീസ് അടച്ചു പൂട്ടി. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞതിനെ തുടര്‍ന്നാണ് രാത്രി എഴുന്നള്ളിപ്പ് നിര്‍ത്തിവച്ചത്.

വെടിക്കെട്ട് സ്ഥലത്ത് നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേര്‍ക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേര്‍ പൂര പറമ്പില്‍ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു. പ്രതിസന്ധിയെ തുടര്‍ന്ന് രാത്രിയിലെ മഠത്തില്‍ വരവ് നിര്‍ത്തിവെച്ചു. അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കി പ്രതിഷേധിച്ചു. പൊലീസ് നിയന്ത്രണം അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഘാടകര്‍ക്കും ആഘോഷ കമ്മറ്റിക്കും കളക്ടര്‍ നല്‍കിയ ഉറപ്പിലാണ് വെടിക്കെട്ട് നടത്തുന്നത്. സുഗമമായി വെടിക്കെട്ട് നടത്താന്‍ അനുവദിക്കുമെന്ന് കളക്ടര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഏഴിന് വെടിക്കെട്ട് നടത്താമെന്ന് തീരുമാനിച്ചത്. അല്ലെങ്കില്‍ ഒരാന പുറത്ത് ചടങ്ങ് മാത്രമായി ആഘോഷം നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam