പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തില്‍; തിരുവനന്തപുരത്ത് റോഡ് ഷോയില്‍ പങ്കെടുക്കും

APRIL 20, 2024, 5:32 AM

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. പ്രത്യേക വിമാന മാര്‍ഗം കൊച്ചിയിലെത്തുന്ന പ്രിയങ്ക ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും.

ഇന്ന് രാവിലെ എട്ടേകാലോടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തുന്ന പ്രിയങ്കാഗാന്ധി 12.15-ന് ചാലക്കുടി മണ്ഡലത്തിലെ എറിയാട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആയിരിക്കും ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് ഒന്നേകാലോടെ പത്തനംതിട്ടയിലേക്ക് പോകും. 2.15 ന് പത്തനംതിട്ടയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് പോകും.

3.50-ഓടെ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്കാഗാന്ധി വലിയതുറ മുതല്‍ പൂന്തുറവരെ റോഡ്ഷോയില്‍ പങ്കെടുക്കും. റോഡ്ഷോയെ തുടര്‍ന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഞ്ചരയോടെ ഡല്‍ഹിക്ക് മടങ്ങും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam