അന്യ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണം

APRIL 20, 2024, 6:13 PM

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് മറ്റ് സംസ്ഥാനങ്ങലില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി.

vachakam
vachakam
vachakam

നിലവില്‍ സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്നും ഫോം 12 D മാത്രമാണ് ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്.

ഇതനുസരുച്ച്‌ 21, 22, 23 തീയതികളില്‍ നേരിട്ട് പോയി വോട്ട് ചെയ്യാന്‍ മാത്രമെ സാധിക്കൂ. എന്നാല്‍ സംസ്ഥാനത്ത് ഇല്ലാത്തവര്‍ക്ക് ഈ അവസരം വിനിയോഗിക്കാനാകില്ല. ഇതിന് പകരമായി പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam