പ്രതിദിന ലൈസൻസ് 50 ആക്കാൻ​ മന്ത്രി വിളിച്ച യോ​ഗത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന്  വിശദീകരണം

APRIL 30, 2024, 7:27 AM

 തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രിയായി കെ ബി ​ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തപ്പോൾ കൊണ്ടുവന്ന ആദ്യ പരിഷ്കരണം ആയിരുന്നു ഡ്രൈവിം​ഗ്  ലൈസൻസുകള്‍ 50 ആയി പരിമിതപ്പെടുക എന്നത്. 

ഈ തീരുമാനത്തിനെതിരെ സംസ്ഥാനമൊട്ടാകെ ഉള്ള ഡ്രൈവിം​ഗ് സ്കൂളുകൾ വലിയ തോതിലുള്ള പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ   പ്രതിദിന ലൈസൻസുകള്‍ 50 ആയി പരിമിതപ്പെടുത്താൻ ഗതാഗതമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രിയുടെ ഓഫീസിന്‍റെ ഇപ്പോഴത്തെ വിശദീകരണം.

വിവരാവകാശ നിയമപ്രകാരം കിട്ടിയ അപേക്ഷയിലാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.  മാർച്ച് ആറിന് ഓൺലൈൻ വഴി ചേർന്ന വിവാദയോഗത്തിന്‍റെ മിനുട്സ് പോലുമില്ലെന്നാണ് വിശദീകരണം.  

vachakam
vachakam
vachakam

   പ്രതിദിനം 100 ലധികം ലൈസൻസ് പരീക്ഷ നടത്തിയിരുന്ന സ്ഥലങ്ങളിൽ 50 ആയി ചുരുക്കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. 

 മന്ത്രി വിളിക്കുന്ന യോഗത്തിന് സാധാരണ രീതിയിൽ  അജണ്ടയും മിനുട്സുമൊക്കെയുണ്ടാകും. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസാണ് ഓണ്‍ലൈൻ യോഗത്തിൻെറത്തിനുള്ള സൗകര്യങ്ങള്‍ ചെയ്യുന്നത്. യോഗം റെക്കോർഡ് ചെയ്യുന്നതും പതിവാണ്. യോഗം വിളിച്ചതായി സമ്മതിക്കുന്ന മന്ത്രിയുടെ ഓഫീസ്, ലൈസൻസ് 50 ആക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് വിവരാകാശ പ്രകാരം മറുപടി നൽകുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam