കെ.സുധാകരൻ ബിജെപിയിലേക്കുള്ള യാത്രയിലാണെന്ന്  എം.വി. ജയരാജൻ‌

APRIL 20, 2024, 11:29 AM

കണ്ണൂർ: കെ.സുധാകരൻ ബിജെപിയിലേക്കുള്ള യാത്രയിലാണെന്ന്  കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ‌. പാനൂർ ബോംബ് സ്ഫോടനം പ്രചാരണ വിഷയമാക്കുന്നത് യുഡിഎഫ് തന്നെ ഉപേക്ഷിച്ചു. വ്യക്തി വിരോധം, സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്നിവയാണ് പാനൂരിൽ ബോംബ് സ്ഫോടനമുണ്ടാകാൻ കാരണം. അതിനെ രാഷ്ട്രീയമാക്കുന്നത് ഹീനമാണ്.

 കഴിഞ്ഞ ദിവസം കണ്ണൂർ സ്റ്റേഡ‍ിയത്തിൽ നടന്ന രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പച്ച പതാകയുമായി വന്ന പ്രവർത്തകനെ കോൺഗ്രസ് വേദിയിൽനിന്നും പുറത്താക്കിയത് മുസ്‍ലിം ലീഗിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

 ലീഗിന്റെ പതാക കണ്ടതും കോൺഗ്രസുകാർ രോഷാകുലരായെന്ന് ജയരാജൻ ആരോപിച്ചു. 

vachakam
vachakam
vachakam

 കെ.സുധാകരൻ ലീഗിനെതിരെ നേരത്തെ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ‌ ചർച്ചയാകുന്നുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. മാറ്റം വേണമെന്നാണ് കണ്ണൂരിലെ ജനം ആഗ്രഹിക്കുന്നത്. 

<p>കഴിഞ്ഞ 5 വർഷം സുധാകരൻ കണ്ണൂരിലെ വികസനപ്രവർത്തനങ്ങൾക്ക് അവധി നൽകുകയാണ് ചെയ്തതെന്നും ജയരാജൻ ആരോപിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam