തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്യിക്കൽ: പോളിങ്ങ് ഓഫീസറെയും ബിഎൽഒയെയും സസ്‌പെന്റ് ചെയ്തു

APRIL 20, 2024, 10:43 AM

തിരുവനന്തപുരം: വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിൽ കണ്ണൂർ നിയോജക മണ്ഡലത്തിലെ 70 -ാം നമ്പർ ബൂത്തിലെ ഒരു വോട്ട് തെറ്റിദ്ധരിപ്പിച്ച് ആൾമാറാട്ടം നടത്തി ചെയ്‌തെന്ന പരാതിയിൽ പോളിങ്ങ് ഓഫീസറെയും ബിഎൽഒയെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ സസ്‌പെൻഡ് ചെയ്തു. 

നിയമസഭാ മണ്ഡലം അസി. റിട്ടേണിങ്ങ് ഓഫീസർ ടൗൺ പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിന് അസി. കലക്ടർ അനൂപ് ഗാർഗ്, ജില്ലാ ലോ ഓഫീസർ എ രാജ്, അസി. റിട്ടേണിങ്ങ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (ആർ ആർ) ആർ ശ്രീലത എന്നിവരെ ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു. 

24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിട്ടുള്ളത്. ചെയ്ത വോട്ടിന്റെ സാധുത സംബന്ധിച്ചും തുടർ നടപടികളെക്കുറിച്ചും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ തേടിയിട്ടുണ്ട്.

vachakam
vachakam
vachakam

ജനപ്രാതിനിധ്യ നിയമം 1951 ലെ 134, ഇന്ത്യൻ ശിക്ഷാ നിയമം 171 എഫ് വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് ഉദ്യോഗസ്ഥർക്കെതിയുള്ള നടപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam