കോഴിക്കോട്: ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് അരയടത്തുപാടത്താണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് തലകീഴായി മറിഞ്ഞത്.
പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ബസ് അമിത വേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് ബസിൽ യാത്ര ചെയ്‌ത ആളുകളിൽ നിന്ന് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്