കോട്ടയം: കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസ് വീട്ടമ്മ അടിച്ച് തകര്‍ത്തതായി റിപ്പോർട്ട്. മുട്ടേല്‍ സ്വദേശിനി ശ്യാമളയാണ് അതിക്രമം നടത്തിയത്.
ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം നടന്നത്. കോട്ടയം വെസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം ശ്യാമളയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. ശ്യാമളയുടേതായി ഫയലുകളൊന്നും പരിഗണിക്കാനില്ല. ഓഫീസില്‍ ഇടയ്ക്ക് എത്തുന്ന ഇവര്‍ പഞ്ചാത്ത് അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇവര്‍ക്കെതിരെ പഞ്ചായത്ത് അധികൃതര്‍ മുന്‍പ് പെലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ വൈകിട്ട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്