ട്രേഡിങ്ങ്, കസ്റ്റമർ കെയർ, ലിങ്കുകൾ, ലോൺ ആപ്പ്....തട്ടിപ്പുകൾ പലവിധം! ജാ​ഗ്രത വേണം 

MAY 7, 2024, 7:56 AM

കൊച്ചി: ഓൺലൈൻ തട്ടിപ്പുകളിൽ വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്. നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും സാമ്പത്തികത്തട്ടിപ്പിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക എന്നും കേരള പൊലീസ് പറയുന്നു.

സിബിഐ, പൊലീസ്, ട്രായ്, എൻഐഎ, നാർക്കോട്ടിക്ക് കട്രോൾ ബ്യൂറോ തുടങ്ങിയ ഉദ്യോ​ഗസ്ഥരെന്ന വ്യാജേനയും ത‌‌ട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിയമവിരുദ്ധ ക്രയവിക്രയങ്ങൾ നടന്നിട്ടുണ്ടെന്നും പരിശോധനക്കായി അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യാനും ആവശ്യപ്പെടുന്നതാണ് തട്ടിപ്പിൻ്റെ രീതി. 

vachakam
vachakam
vachakam

യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യാൻ ഒരു അന്വേഷണ ഏജൻസിക്കും അധികാരമില്ല എന്നതാണ് വസ്തുത. എന്നാൽ അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ടെങ്കിലും ഒരന്വേഷണ ഏജൻസിയും പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടില്ല.

വ്യാജ വെബ്‌സൈറ്റുകൾ ഗൂഗിൾ സേർച്ചിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ ക്രമീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഔദ്യോഗിക സൈറ്റുകളിൽ നിന്നു മാത്രം കസ്റ്റമർ കെയർ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ശേഖരിക്കുക എന്നതാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള ഏകപ്രതിവിധി.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam