500 കോടി കുടിശ്ശിക; താളം തെറ്റി കാരുണ്യ പദ്ധതി

APRIL 23, 2024, 9:10 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ‘കാരുണ്യ ചികിൽസാ പദ്ധതി' പ്രതിസന്ധിയിൽ. 500 കോടി രൂപയോളം  കുടിശ്ശിക വന്നതോടെ അത്യാഹിത വിഭാഗത്തിൽ  എത്തുന്നവർക്കു മാത്രമേ ആനുകൂല്യങ്ങൾ നൽകൂവെന്ന് സ്വകാര്യ ആശുപത്രികൾ സർക്കാരിനെ അറിയിച്ചു.

ഏഴു മാസത്തെ ചികില്‍സാച്ചെലവായി 500 കോടിയിലേറെ സര്‍ക്കാര്‍ നല്‍കാനുണ്ടെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ മുതല്‍ ചികില്‍സ പരിമിതപ്പെടുത്തിയെന്നും അസോസിയേഷന്‍ അറിയിച്ചു.

സംസ്ഥാനത്തെ 42 ലക്ഷത്തോളം പാവപ്പെട്ട കുടുംബങ്ങളുടെ ആശ്രയമാണ് കാരുണ്യ പദ്ധതി. നിരവധി പേര്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളേയുമാണ്.

vachakam
vachakam
vachakam

നേരത്തെ 411 ആശുപത്രികൾ പദ്ധതിയിൽ അംഗങ്ങളായിരുന്നു. ഇപ്പോഴത് 350 ആയി കുറഞ്ഞു.ഫണ്ടിൻ്റെ അഭാവമാണ് കാരണമെന്നാണ്  അസോസിയേഷൻ പറയുന്നത്. സർക്കാർ 150 കോടി അനുവദിച്ചു. ബാക്കി തുക ഉടൻ നൽകാമെന്നും ആർക്കും ചികിത്സ നിഷേധിക്കില്ലെന്നുമാണ് സർക്കാർ നിലപാട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam