ഒരുകേസും പിണറായിയുടെ പേരിലില്ലെന്ന് എംവി ഗോവിന്ദൻ

APRIL 23, 2024, 2:21 PM

തിരുവനന്തപുരം: കോൺഗ്രസിന്റേത് അവസരവാദ നിലപാടാണെന്ന് എം വി ഗോവിന്ദന്‍.  കേസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയിൽ ചേരുന്നവരാണ് കോൺഗ്രസുകാർ.

ഒരു കേസും പിണറായിയുടെ പേരിലില്ല. ഓലപാമ്പ് കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തേണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 പ്രിയങ്ക ഗാന്ധിയുടെ കുടുംബം ബിജെപിക്ക് കൈക്കൂലി നൽകി. വാങ്ങാൻ ബിജെപിക്ക് മടിയില്ല കൊടുക്കാൻ കോൺഗ്രസിനും മടിയില്ല. ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ ഒരു പാർട്ടിയെന്ന് എം വി ഗോവിന്ദന്‍ വിമർശിച്ചു.

vachakam
vachakam
vachakam

 കേന്ദ്ര ഏജൻസികളുടെ നടപടിക്ക് എതിരാണ് ഇന്‍ഡ്യ മുന്നണി. എന്നാല്‍ അതിനു കടകവിരുദ്ധമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

അപക്വമായ പ്രസ്താവനയാണ് രാഹുല്‍ നടത്തുന്നത്. രാഷ്ട്രീയം കൈകാര്യം ചെയ്യാൻ പഠിച്ചില്ലെങ്കിൽ ഇങ്ങനെ വരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam