15 കാരി വിദ്യാർത്ഥിനിയെ കാണാതായിട്ട് അഞ്ച് ദിവസം,

APRIL 24, 2024, 12:14 AM

മൊബൈൽ സിഗ്‌നൽ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തിൽ

കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകൾ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.30 മുതൽ വീട്ടിൽ നിന്നും കാണാതായത്.

താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് കാണാതായ ദേവനന്ദ. മകളെ കാണാതായതുമായി ബന്ധപ്പെട്ട് ബിജു താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.

vachakam
vachakam
vachakam

ദേവനന്ദയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി താമരശ്ശേരി പൊലീസ് ഇൻസ്‌പെക്ടർ പ്രദീപ് പറഞ്ഞു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈൽ ടവർ പരിധിയിൽ വിദ്യാർത്ഥിയുടെ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

എന്നാൽ അൽപ നിമിഷം മാത്രമാണ് സിഗ്‌നൽ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. പെൺകുട്ടി കോഴിക്കോട് ജില്ലയിൽ തന്നെ ഉള്ളതായാണ് പൊലീസിന്റെ അനുമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam