മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല, തനിക്കെതിരെ നടന്നത് കടുത്ത സൈബര്‍ ആക്രമണം

APRIL 20, 2024, 8:13 PM

വടകര: തനിക്കെതിരെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിച്ചില്ലെന്ന് വടകര ലോക്സഭാ സ്ഥാനാര്‍ഥി കെ.കെ.ശൈലജ പറയുമ്ബോള്‍ അത് സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍.

"ഞാന്‍ വീഡിയോ ഉണ്ടാക്കി എന്ന് പറഞ്ഞാണ് സൈബര്‍ ആക്രമണം എനിക്കെതിരെ വന്നത്. പോണ്‍ എന്ന വാക്കുപോലും പ്രചരിച്ചു. അതില്‍ ആരെങ്കിലും ഖേദം രേഖപ്പെടുത്തുമോ?" - ഷാഫി പറമ്ബില്‍ ചോദിച്ചു.

"ഈ രീതിയില്‍ ഒരു വീഡിയോ കണ്ടിട്ടില്ലെല്ലെന്നാണ് കെ.കെ.രമ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. വീഡിയോ ഉണ്ടെന്ന് ടീച്ചര്‍ പറയുമ്ബോള്‍ ഞങ്ങള്‍ അത് വിശ്വസിക്കുന്നുവെന്നും ഈ പ്രശ്നത്തില്‍ ഞങ്ങള്‍ ശൈലജക്ക് ഒപ്പമുണ്ടെന്നുമാണ് രമ പറഞ്ഞത്.

vachakam
vachakam
vachakam

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഈ വീഡിയോയില്‍ പങ്കുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് പറഞ്ഞ് രമ നടത്തിയ വാര്‍ത്താസമ്മേളനം എനിക്കെതിരാണെന്ന് എന്നുകൂടി പ്രചാരണമുണ്ടായി. ഒരു മുന്‍ എംഎല്‍എയുടെ മകന്‍ ഫെയ്സ് ബുക്കിലിട്ട പോസ്റ്റും കമന്റ് കണ്ടില്ലേ…അതിനെ തള്ളിപ്പറയേണ്ടേ..ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്ട്." - ഷാഫി പറമ്ബില്‍ പറഞ്ഞു.

മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഇന്നു ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വീഡിയോ അല്ല മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് താന്‍ പറഞ്ഞത്. "പോസ്റ്ററില്‍ തലമാറ്റി എന്റ തലയൊട്ടിച്ച്‌ വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികള്‍. ഇതിനെല്ലാം പിന്നില്‍ ഒരു സംഘമുണ്ട്."-ശൈലജ പറഞ്ഞു.

തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി ശൈലജ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ രണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ശൈലജക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam