കട്ടപ്പനയില്‍ കാട്ടുപന്നി കിണറ്റില്‍ വീണു

APRIL 20, 2024, 1:39 PM

തൊടുപുഴ: വന്യജീവികള്‍ കൃഷിയിടങ്ങളിലേക്ക് അതിക്രമിച്ച്‌ കയറുന്നത് വര്‍ധിക്കുന്നു. ഇടുക്കി കട്ടപ്പനയിലാണ് കാട്ടുപന്നി കിണറ്റില്‍ വീണ നിലയില്‍ കണ്ടത്.

ബേബിച്ചന്‍ എന്നയാളുടെ കിണറിലാണ് പന്നി വീണത്. ജോലിക്ക് എത്തിയ തൊഴിലാളികളാണ് കിണറില്‍ പന്നി കിടക്കുന്നത് കണ്ടത്.

വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പന്നിയെ വെടിവച്ച്‌ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണ്.

vachakam
vachakam
vachakam

 തേക്കടിയില്‍ നിന്നും വനംവകുപ്പ് സംഘത്തെ എത്തിച്ച്‌ വെടിവയ്ക്കാനാണ് ശ്രമം നടക്കുന്നത്. കോന്നി ഗവ. മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നി കഴിഞ്ഞ ദിവസം ഓടിക്കയറിയിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam