എസ്-400 വ്യോമ പ്രതിരോധ സംവിധാനം 2025 ഓടെ റഷ്യ പൂര്‍ണമായി ഇന്ത്യക്ക് കൈമാറും

APRIL 23, 2024, 7:55 PM

ന്യൂഡെല്‍ഹി: ഇന്ത്യക്ക് ലഭിക്കാനുള്ള രണ്ട് എസ്-400 എയര്‍ ഡിഫന്‍സ് സിസ്റ്റം 2025 ഓടെ റഷ്യ വിതരണം ചെയ്യും. 5.4 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഉള്‍പ്പെട്ട സംവിധാനമാണിത്. 

2018 ഒക്ടോബറില്‍ അഞ്ച് എസ്-400 സംവിധാനങ്ങള്‍ക്കായി ഇന്ത്യയും റഷ്യയും ഒപ്പുവെച്ച കരാറിന്റെ നിബന്ധനകള്‍ പ്രകാരം, എല്ലാ ഡെലിവറികളും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ഉക്രെയ്നിലെ സംഘര്‍ഷവും പാശ്ചാത്യ ഉപരോധവും പേയ്മെന്റുകളെയും എസ്-400 ന്റെ ഡെലിവറിയെയും ബാധിച്ചു.

എന്നിരുന്നാലും ഇപ്പോള്‍ കാര്യങ്ങള്‍ വാണ്ടും ട്രാക്കിലായിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറയുന്നു. ശേഷിക്കുന്ന രണ്ട് എസ്-400 സംവിധാനങ്ങള്‍ അടുത്ത വര്‍ഷാവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നെന്നും ബന്ധപ്പെട്ട ആളുകള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

vachakam
vachakam
vachakam

സിഎഎടിഎസ്എ ആക്റ്റ് പ്രകാരം ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ച് എസ്-400 കരാറുമായി ഇന്ത്യ മുന്നോട്ട് പോയിരുന്നു. എസ്-400 വാങ്ങിയതിന് ഇതേ നിയമപ്രകാരം തുര്‍ക്കികെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്കെതിരെ യുഎസ് സമാനമായ നടപടി സ്വീകരിച്ചിട്ടില്ല. 

റഷ്യയുടെ ഭാഗത്ത് നിന്ന് ഇതുവരെ മൂന്ന് എസ്-400 സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ആദ്യ സംവിധാനത്തിന്റെ ഡെലിവറി 2021 ഡിസംബറില്‍ ആരംഭിച്ചു. ചൈനയുമായുള്ള അതിര്‍ത്തിയുടെ വടക്കന്‍ സെക്ടറിലും പാകിസ്ഥാനുമായുള്ള അതിര്‍ത്തിയിലുമാണ് ഇവ വിന്യസിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ പ്രദേശങ്ങളും ആസ്തികളും സംരക്ഷിക്കുന്നതിനായാണ് മറ്റ് രണ്ട് സംവിധാനങ്ങളും വിന്യസിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam