വണ്ടി കേറിക്കോ!! തിരഞ്ഞെടുപ്പ് പ്രമാണിച്ച് ബെംഗളൂരു മലയാളികള്‍ക്ക് പ്രത്യേക സർവീസുമായി റെയില്‍വെ

APRIL 23, 2024, 6:38 PM

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടുചെയ്യുന്നതിനായി ബെംഗളൂരു മലയാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ സർവീസുകള്‍ ഒരുക്കി ഇന്ത്യന്‍ റെയില്‍വെ.

കൊച്ചുവേളിയിലേക്കും കോഴിക്കോട് വഴി മംഗളൂരുവിലേക്കുമാണ് പ്രത്യേകം ട്രെയിനുകള്‍. ഏപ്രിൽ 25ന് സർ എം വിശ്വേശരയ്യ ടെർമിനൽ സ്റ്റേഷനിൽ നിന്ന് രണ്ട് ട്രെയിനുകളും പുറപ്പെടും. 06549/06550, 06553/06554 എന്നിവയാണ് ട്രെയിന്‍ നമ്പറുകള്‍.

25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പോളിങ് ദിവസമായ ഏപ്രിൽ 26 വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും.

vachakam
vachakam
vachakam

വോട്ട് ചെയ്ത് ഇതേ ട്രെയിനിൽ രാത്രി തന്നെ മടങ്ങാനും അവസരമുണ്ട്. ഏപ്രിൽ 26 രാത്രി 11.50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 27 രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ എത്തിച്ചേരും.

ഏഴ് ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ 19നാണ് ആരംഭിച്ചത്. ആദ്യ ഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

വെള്ളിയാഴ്ചയാണ് രണ്ടാം ഘട്ടം. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ജൂണ്‍ ഒന്നിനാണ് അവസാന ഘട്ടം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam