കേജ്‌രിവാളിന്റെ കസ്റ്റഡി മെയ് 7 വരെ നീട്ടി

APRIL 23, 2024, 6:29 PM

ഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാളിന്റെ ജുഡ്യൂഷ്യല്‍ കസ്റ്റഡി നീട്ടി. മെയ് 7 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്.

ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്റ്റഡിയും നീട്ടിയിട്ടുണ്ട്. ഡല്‍ഹി റൗസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് 14 ദിവസത്തേക്ക് കസ്റ്റഡി നീട്ടി ഉത്തരവിട്ടിരിക്കുന്നത്.

ഇരുവരുടേയും റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. തീഹാര്‍ ജയില്‍ കഴിയുന്ന ഇരുനേതാക്കളേയും മെയ് 7 ന് കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

മാര്‍ച്ച്‌ 21 നാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. ജയിലില്‍ കഴിയുന്ന കേജ്‌രിവാളിന്റെ ആരോഗ്യനില പരിശോധിക്കാന്‍ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘത്തെ രൂപീകരിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടിരുന്നു.

32 ദിവസത്തെ കസ്റ്റഡിക്കിടയില്‍ കേജ്‌രിവാളിന് ഇന്ന് ഇന്‍സുലിന്‍ നല്‍കുകയും ചെയ്തിരുന്നു. പഞ്ചസാരയുടെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇന്‍സുലിന്‍ നല്‍കാന്‍ അധികൃതര്‍ തയാറായത്. അവസാന പരിശോധനയില്‍ 320 ആയിരുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam