തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചു; വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

APRIL 23, 2024, 8:24 PM

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ബിജെപി സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചതിന് ഹൈദരാബാദിലെ വനിതാ എഎസ്ഐയെ സസ്പെൻഡ് ചെയ്തു.

തിരഞ്ഞെടുപ്പ് റാലിക്കിടെ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൊമ്പേല മാധവി ലതയ്ക്ക് ഹസ്തദാനവും ആലിംഗനവും നല്‍കിയതിനാണ് സൈദാബാദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്‌ടറായ ഉമാ ദേവിക്കെയെ സസ്‌പെൻഡ് ചെയ്തത്. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൃത്യവിലോപം കാട്ടി എന്നതാണ് ഉമാ ദേവിക്കെതിരെ കണ്ടെത്തിയിരിക്കുന്ന കുറ്റം.  ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഉമാ ദേവിക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

 തെരഞ്ഞെടുപ്പ് സുരക്ഷയൊരുക്കാന്‍ എത്തിയ ഉദ്യോഗസ്ഥ ഇലക്ഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. ആലിംഗനം ചെയ്‌ത ശേഷം ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam