അഞ്ചു​പേരെ വെടിവെച്ചു കൊന്ന കേസ്സില്‍ 17 വയസ്സുകാരൻ അറസ്റ്റിൽ

JANUARY 27, 2021, 9:39 AM

ഇന്ത്യാനാ പോളിസ് : ഗര്‍ഭിണിയുൾപ്പെടെ ഒരേ കുടുംബത്തിലെ അഞ്ചു​പേരെ വെടിവെച്ചു കൊന്ന കേസ്സില്‍ 17 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ചരാവിലെ നാല് മണിയോടെ വീട്ടില്‍ നിന്നും വെടി ശബ്ദം കേട്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് നാലുപേർ വീടിനകത്തും ഒരു യുവാവ്​ പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. ഗര്‍ഭിണിയുള്‍പ്പെടെ അകത്ത്​ വെടിയേറ്റു കിടന്നിരുന്നവർ പൊലീസ് എത്തു​മ്പോൾ തന്നെ മരിച്ചിരുന്നു. ഗർഭസ്​ഥ ശിശുവിനെയും രക്ഷിക്കാനായില്ല. പരിക്കേറ്റ യുവാവിനെ ആശുപത്രിലേക്കു മാറ്റി.

കെസ്സി ചൈല്‍ഡസ് (42), റെയ്‌മോണ്ട് ചൈല്‍ഡസ് (42) എലെയ്ജ ചൈല്‍ഡസ് (18) റീത്ത ചൈല്‍ഡസ് (13), പൂര്‍ണ്ണ ഗര്‍ഭിണിയായ കെയ്‌റ ഹോക്കിന്‍സ് (19) എന്നിവരാണ് കൊല്ലപ്പട്ടത്.

പുറത്ത് വെടിയേറ്റു കിടന്നിരുന്ന യുവാവിനെ പോലീസ് ആദ്യം സംശയിച്ചുവെങ്കിലും പിന്നീടാണ്​ 17 കാരനായ മറ്റൊരാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് ചീഫ് റാണ്ടല്‍ ടെയ്‌ലര്‍ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam