കുടിയേറ്റക്കാരെ തടഞ്ഞുവയ്ക്കാതെ

MARCH 7, 2021, 7:09 AM

ബൈഡൻ ഭരണ നേതൃത്വം വെള്ളിയാഴ്ച ഫെഡറൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നത്, 'കുടിയേറ്റത്തിന് എത്തുന്ന കുടുംബങ്ങളെ ദീർഘനാളുകൾ ഇനി തടഞ്ഞുവയ്ക്കുന്ന രീതി ഇല്ലാതാക്കണം എന്നതാണ് '. തൽക്കാലത്തേക്കെങ്കിലും ഈ രീതി നടപ്പാക്കണമെന്നതാണ് ബൈഡൻ ഭരണ നേതൃത്വം ആഗ്രഹിക്കുന്നത്.

കുടിയേറ്റത്തിന് അതിർത്തി കടന്നെത്തുന്ന കുടുംബങ്ങൾ ദിനംപ്രതി എണ്ണത്തിൽ കൂടി വരുന്നത് അവരെ പാർപ്പിക്കുന്ന സ്ഥലങ്ങൾ ആപര്യാപ്തമായിരിക്കുന്നു. അവരുടെ അപേക്ഷകളിൽ തീരുമാനം എടുക്കുവാൻ കാലതാമസം ഉണ്ടാകുന്നതും മറ്റൊരു പ്രശ്‌നമാണ്. വേഗത്തിൽ കോവിഡ് പരിശോധന കഴിഞ്ഞ്, അവർക്ക് സ്വതന്ത്രമായി പുറത്തേക്കുപോകാൻ ഇടയാക്കുന്നതുവഴി പാർപ്പിട പ്രശ്‌നം പരിഹരിയ്ക്കാം.

അവരുടെ അപേക്ഷകളിന്മേൽ സാവകാശത്തിൽ തീരുമാനം എടുക്കാനും ബന്ധപ്പെട്ട വകുപ്പുകാർക്ക് കഴിയുകയും ചെയ്യും. കുടുംബങ്ങളെ തടഞ്ഞു പാർപ്പിടങ്ങളിൽ താമസിപ്പിക്കുന്ന രീതി ഇല്ലാതാക്കിയാൽ, ഫെഡറൽ ഏജൻസികൾക്ക് സ്വതന്ത്രമായ തീരുമാനം എടുത്ത് കുടിയേറ്റക്കാരെ വേഗത്തിൽ കടത്തി വിടാനും സാധിക്കും.

vachakam
vachakam
vachakam

കൊറോണ വൈറസ് ടെസ്റ്റുകൾ നടത്തി വേഗത്തിൽ സ്വതന്ത്രരായി കുടിയേറ്റക്കാരെ വിടണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെടുന്നത്. താൽക്കാലികമായിട്ടെങ്കിലും ദീർഘനാളത്തേക്കുള്ള കുടിയേറ്റക്കാരുടെ തടഞ്ഞുവയ്ക്കൽ അവസാനിപ്പിക്കണമെന്നാണ് ബൈഡൻ ഭരണനേതൃത്വം ആഗ്രഹിക്കുന്നത്.

Biden administration to wind down long-term detention of migrant families for now

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam