വാഷിംഗ്ടണ്‍: ചൈനീസ് ചാര ബലൂണ്‍ സംബന്ധിച്ച് പൊതുവേദിയില്‍ ആദ്യ പ്രസ്താവന നടത്തി പ്രസിഡന്റ് ജോ ബൈഡന്‍. 'ഞങ്ങള്‍ അതിനെ വേണ്ട വിധം കൈകാര്യം ചെയ്യും'', യുഎസ് ഭരണകൂടം ബലൂണ്‍ വെടിവെച്ചിടുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബൈഡന്‍ മറുപടി നല്‍കി. നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റിന് മുകളിലായിരുന്നു ഇന്ന് ചൈനീസ് ബലൂണ്‍.
കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതെന്ന് ചൈന അവകാശപ്പെടുന്ന ബലൂണ്‍ സഞ്ചാരദിശ മാറ്റിയെന്നും മധ്യ യുഎസിലേക്ക് നീങ്ങിയെന്നും യുഎസ് പ്രതിരോധ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. വെള്ളിയാഴ്ച കാണപ്പെട്ട മൊണ്ടാനയില്‍ നിന്ന് കന്‍സാസ് സിറ്റിയിലേക്കും പിന്നീട് നോര്‍ത്ത് കരോലിനയിലേക്കും നീങ്ങുകയായിരുന്നു. സ്വയം ദിശ നിര്‍ണയിക്കാന്‍ ബലൂണിനെ സഹായിക്കുന്ന കൃത്രിമബുദ്ധി ഉപകരണങ്ങള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്