കാട്ടുതീ: കറുത്ത പുക ന്യൂയോര്‍ക്ക് നഗരത്തിലുമെത്തി

JULY 22, 2021, 11:37 AM

ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ അമേരിക്കയിലും കാനഡയിലും പലയിടത്തായി നാശം വിതച്ച കാട്ടുതീയില്‍ നിന്നുള്ള കറുത്ത പുക ന്യൂയോര്‍ക്ക് നഗരത്തിലുമെത്തി. വായുവില്‍ പുക മൂലം നേര്‍ത്ത കണികാ സാന്നിധ്യം ഉയര്‍ന്നെങ്കിലും ഭീതി വേണ്ടെന്ന് ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പരിസ്ഥിതി സംരക്ഷണ സേവന വിഭാഗം അറിയിച്ചു. പല സംസ്ഥാനങ്ങളിലും സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത് നേരിയ ചുവപ്പ്, ഓറഞ്ച് നിറങ്ങളിലാണ്.

വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കാടുകളിലെ തീപിടുത്തങ്ങളില്‍ നിന്നുള്ള പുക ന്യൂയോര്‍ക്ക് പ്രദേശത്ത് എത്തുന്നത് അസാധാരണമല്ല. പക്ഷേ, അത് വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുക അപൂര്‍വം. ഇത്തവണ ഇതുവരെ പുക പതിവിലും കുറവായിരുന്നുവെന്ന് ഒരു വിദഗ്ദ്ധനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, പുക ഭൂഖണ്ഡത്തിലുടനീളം വീശിയതോടെ പല പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം താഴ്ന്നതായി വിദഗ്ധര്‍ പറഞ്ഞു. പശ്ചിമ ന്യൂയോര്‍ക്കില്‍ ആകാശത്തിനുണ്ടായിട്ടുള്ള നിറം മാറ്റം വൈകാതെ മഴ വരുന്നതോടെ അകലാനാണു സാധ്യത. എന്നിരുന്നാലും കാട്ടുതീ ഇപ്പോഴും നിയന്ത്രിതമായിട്ടില്ലെന്നതിനാല്‍ പുകയുടെ സാന്ദ്രത വീണ്ടും കൂടിയേക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam