ഉക്രെയ്ൻ അധിവേശം; റഷ്യയെ അപലപിച്ച് പ്രമേയം പാസാക്കി ലോകാരോഗ്യ സംഘടന

MAY 27, 2022, 10:48 AM

ജനീവ: ഉക്രെയ്നിൽ ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിച്ചതിന് റഷ്യയെ അപലപിക്കുന്ന പ്രമേയം പാസാക്കി ലോകാരോഗ്യ സംഘടന. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന സംഘടനയുടെ 75-ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് പ്രമേയം അവതരിപ്പിച്ചത്.  പ്രമേയത്തിന്  88 അനുകൂലമായും 12 പേർ പ്രതികൂലമായും വോട്ട് ചെയ്തു . 53 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.

അതേസമയം പ്രതിസന്ധിയിൽ തങ്ങളുടെ രാജ്യത്തിന്റെ പങ്ക് പരാമർശിക്കാത്ത റഷ്യൻ പ്രതിനിധികളുടെ എതിർ നിർദ്ദേശം സംഘടന  നിരസിച്ചു. പ്രമേയം ഉക്രെയ്നിലെ റഷ്യൻ ആക്രമണത്തെ അപലപിക്കുകയും അധിനിവേശം "ഉക്രെയ്നിലെ ജനസംഖ്യയുടെ ആരോഗ്യത്തിന് ഗുരുതരമായ തടസ്സം സൃഷ്ടിക്കുകയും പ്രാദേശിക ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്‌തുവെന്നും പ്രമേയത്തിൽ പറയുന്നു. ഉക്രെയ്നിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉടൻ അവസാനിപ്പിക്കാൻ റഷ്യയോട് പ്രമേയം ആവശ്യപ്പെടുന്നു.

ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ ആവർത്തിച്ച് ആഹ്വാനം ചെയ്തു, രാജ്യത്തെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കെതിരായ റഷ്യൻ ആക്രമണങ്ങൾ നിർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 

vachakam
vachakam
vachakam

ഫെബ്രുവരി അവസാനത്തിൽ റഷ്യ ഉക്രെയ്‌നിൽ അധിനിവേശം നടത്തിയതിനുശേഷം ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, സംവിധാനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് 76 മരണങ്ങളും 62 അനുബന്ധ പരിക്കുകളും ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ, മെഡിക്കൽ അനുബന്ധ  വിതരണം , അഭയാർത്ഥി വിഷയം എന്നിവയിൽ തുടർന്നും സഹായം നൽകണമെന്ന് പ്രമേയം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam