ഉക്രൈനിൽ ആണവായുധം പ്രയോഗിച്ചാൽ റഷ്യയെ മുച്ചൂടും നശിപ്പിക്കുമെന്ന് യുഎസ്

OCTOBER 2, 2022, 10:35 PM

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രൈനിൽ ആണവായുധങ്ങൾ  ഉപയോഗിച്ചാൽ യുഎസും സഖ്യകക്ഷികളും  റഷ്യൻ ഉപകരണങ്ങളും, സൈനികരെയും മുച്ചൂടും നശിപ്പിക്കുമെന്ന് മുൻ സിഐഎ ഡയറക്ടറും വിരമിച്ച ഫോർ സ്റ്റാർ ആർമി ജനറലുമായ ഡേവിഡ് പെട്രേസ് ഞായറാഴ്ച മുന്നറിയിപ്പ് നൽകി. 

റഷ്യൻ ആണവ ഭീഷണിയോടുള്ള  യുഎസ് പ്രതികരണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനുമായി താൻ സംസാരിച്ചിട്ടില്ലെന്ന് പെട്രൂസ് പറഞ്ഞു.

ഉക്രെയ്നിൽ റഷ്യ ആണവായുധങ്ങൾ ഉപയോഗിക്കുന്നത് അമേരിക്കയെയും നാറ്റോയെയും യുദ്ധത്തിലേക്ക് കൊണ്ടുവരുമോ എന്ന ചോദ്യത്തിന്, ഉക്രെയ്ൻ നാറ്റോയുടെ ഭാഗമല്ല,എങ്കിലും  കൂട്ടായ പ്രതിരോധം ആവശ്യപ്പെടുന്ന സമയത്ത് മടിച്ച്നിൽക്കില്ലെന്ന് പെട്രൂസ് പറഞ്ഞു.

vachakam
vachakam
vachakam

എന്നിരുന്നാലും,ഉക്രെയ്നിലെ റഷ്യ അനുകൂല വിമത മേഖലകളുടെ കൂട്ടിച്ചേർക്കൽ  പ്രഖ്യാപനത്തിന് ശേഷം  പുടിനുമേൽ സമ്മർദ്ദം വർദ്ധിക്കുകയും റഷ്യയ്ക്കെതിരെ  പ്രതിരോധം വർദ്ധിക്കുകയും ചെയ്തതോടെ, പുടിൻ  നിരാശനാണെന്ന് പെട്രൂസ് പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam