സംഭരണ കാലാവധി കഴിയുമോയെന്ന് പേടി; മങ്കിപോക്‌സ് വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്യാന്‍ യുഎസ് പാഴാക്കിയത് മൂന്നാഴ്ച

AUGUST 5, 2022, 2:28 AM

വാഷിംഗ്ടണ്‍: മങ്കിപോക്‌സിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടും വാക്‌സിന്‍ ഓര്‍ഡര്‍ ചെയ്യാന്‍ യുഎസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കാത്തിരുന്നത് മൂന്നാഴ്ചയെന്ന് റിപ്പോര്‍ട്ട്. ഡെന്‍മാര്‍ക്കിലാണ് യുഎസിന്റെ മങ്കിപോക്‌സ് വാക്‌സിനുകള്‍ ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെനിന്ന് പുറത്തെടുത്താല്‍ വലിയൊരു ശതമാനം വാക്‌സിന്റെ സംഭരണ കാലാവധി കഴിഞ്ഞു പോകുമോയെന്ന ആശങ്കയിലാണ് ഓര്‍ഡര്‍ വൈകിച്ചത്.

മങ്കിപോക്‌സ് കേസുകള്‍ 6,600 കടന്ന സാഹചര്യത്തിലാണ് തുടക്കത്തില്‍ യുഎസ് ആരോഗ്യ വിഭാഗം വരുത്തിയ ഈ പിഴവും അനാസ്ഥയും ചര്‍ച്ചയാവുന്നത്. മേയ് 18 നാണ് യുഎസില്‍ ആദ്യ മങ്കിപോക്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 2,400 ഡോസ് വാക്‌സിനുകള്‍ മാത്രമാണ് സ്‌റ്റോക്കുണ്ടായിരുന്നത്. കേസുകള്‍ വര്‍ദ്ധിക്കാനാരംഭിച്ചപ്പോള്‍ 72,000 ഡോസ് വാക്‌സിനുകള്‍ കൂടി ഓര്‍ഡര്‍ ചെയ്തു. ജൂലൈ മാസത്തില്‍ അഞ്ച് ദശലക്ഷം ഡോസ് വാക്‌സിനുകളാണ് യുഎസിന്റെ ഓര്‍ഡര്‍. എന്നാല്‍ ബോട്ടിലിംഗിലെ താമസം മൂലം വര്‍ഷാവസാനത്തോടെയേ ഇവ എത്തിത്തുടങ്ങൂ. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam