യുഎസില്‍ തൊഴിലില്ലായ്മ കുറഞ്ഞു

AUGUST 5, 2022, 7:20 PM


യുഎസില്‍ തൊഴിലില്ലായ്മ 3.5% ആയി കുറഞ്ഞതായി റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് അമേരിക്കയിലെ തൊഴിലുടമകള്‍ കഴിഞ്ഞമാസം അതിശയകരമായ 528,000 ജോലി നല്‍കിയത്. കൊവിഡിന്റെ മാന്ദ്യത്തില്‍ നഷ്ടപ്പെട്ട എല്ലാ ജോലികളും തിരികെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. 

ജൂലൈയിലെ തൊഴിലവസരങ്ങള്‍ ജൂണില്‍ 398,000 ല്‍ നിന്ന് ഉയര്‍ന്നു. ഫെബ്രുവരിക്ക് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാലും വര്‍ധനവാണുള്ളത്. യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് ആക്കം നഷ്ടപ്പെടുകയാണെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരം. 2022-ന്റെ ആദ്യ രണ്ട് പാദങ്ങളില്‍ യുഎസ് സമ്പദ്വ്യവസ്ഥ ചുരുങ്ങി. എന്നാല്‍ ശക്തമായ തൊഴില്‍ വിപണി സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് പോകുന്നതില്‍ നിന്ന് തടഞ്ഞുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിശദീകരണം. 
യുഎസ് സമ്പദ്വ്യവസ്ഥ 6 ദശലക്ഷം വാര്‍ഷിക നിരക്കില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഫിച്ച് റേറ്റിംഗിലെ ചീഫ് ഇക്കണോമിസ്റ്റ് ബ്രയാന്‍ കൗള്‍ട്ടണ്‍ വ്യക്തമാക്കി. ചരിത്രപരമായി കാണുന്നതിനേക്കാള്‍ മൂന്നിരട്ടി വേഗതയുള്ളതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ മാസം 250,000 പുതിയ ജോലികള്‍ മാത്രമേ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് മെയ്, ജൂണ്‍ മാസങ്ങളിലെ നിയമനവും പരിഷ്‌കരിച്ചു. ആ മാസങ്ങളില്‍ 28,000 അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പ്രത്യേകിച്ചും ഹെല്‍ത്ത് കെയര്‍ വ്യവസായത്തിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കഴിഞ്ഞ മാസം തൊഴില്‍ വളര്‍ച്ച ശക്തമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam