തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായി യുഎസ് സുപ്രീം കോടതി റൂളിംഗ്

JUNE 2, 2023, 2:15 AM

വാഷിംഗ്ടണ്‍: സമരങ്ങള്‍ക്കിടെ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് തൊഴിലാളി യൂണിയനുകള്‍ക്കെതിരെ കേസ് കൊടുക്കാന്‍ കമ്പനികള്‍ക്ക് മുന്നിലുണ്ടായിരുന്ന തടസങ്ങള്‍ മാറ്റി യുഎസ് സുപ്രീം കോടതി റൂളിംഗ്. വാഷിംഗ്ടണിലെ കോണ്‍ക്രീറ്റ് കമ്പനിയായ ഗ്ലേഷ്യര്‍ നോര്‍ത്ത് വെസ്റ്റ്, പ്രാദേശിക യൂണിയനുകള്‍ക്കെതിരെ നല്‍കിയ കേസില്‍ കീഴ്‌കോടതി പുറപ്പെടുവിച്ച പ്രതികൂല റൂളിംഗ് സുപ്രീം കോടതി റദ്ദാക്കി. 

8-1 എന്ന ഭൂരിപക്ഷത്തിനാണ് പുതിയ റൂളിംഗ്. യുഎസിലെ സംഘടിത തൊഴില്‍ മേഖലയ്ക്കും തൊഴിലാളി യൂണിയനുകള്‍ക്കും കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി തീരുമാനം.

2017 ലെ തൊഴില്‍ സമരത്തിനിടെ ട്രക്കുകളില്‍ നിറച്ച മിക്‌സ് ചെയ്ത കോണ്‍ക്രീറ്റ് ഉപേക്ഷിക്കേണ്ടി വന്നത് മൂലം വലിയ നാശമുണ്ടായെന്നായിരുന്നു കമ്പനിയുടെ വാദം. നനഞ്ഞ കോണ്‍ക്രീറ്റ് ഉറച്ച് ട്രക്കുകള്‍ക്കും നാശമുണ്ടാകുമായിരുന്നെന്ന് കമ്പനി ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

കേസ് പരിഗണിച്ച കീഴ്‌കോടതി നാഷണല്‍ ലേബര്‍ റിലേഷന്‍സ് ആക്റ്റ് (എന്‍എല്‍ആര്‍എ) പ്രകാരം സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് റൂളിംഗ് നടത്തി. എന്നാല്‍ എന്‍എല്‍ആര്‍എയ്ക്ക് പരിധിയുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ റൂളിംഗ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam