വാഷിംഗ്ടണ്‍: ദിവസങ്ങളോളം പരിഭ്രാന്തി പരത്തിയ ചൈനീസ് നിരീക്ഷണ ബലൂണ്‍ ഒടുവില്‍ വെടിവെച്ചിട്ട് യുഎസ്. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലെത്തിയപ്പോഴാണ് യുഎസ് യുദ്ധവിമാനങ്ങള്‍ ബലൂണ്‍ വെടിവെച്ചിട്ടത്. കരയില്‍ നിന്ന് കടലിലേക്ക് പറന്നതോടെ യുഎസ് വ്യോമസേന അതിവേഗം നടപടി സ്വീകരിക്കുകയായിരുന്നു. നേരത്തെ കരയില്‍ വെച്ചുതന്നെ ബലൂണ്‍ വെടിവെച്ചിടാന്‍ ആലോചിച്ചെങ്കിലും ജനവാസ കേന്ദ്രങ്ങള്‍ക്ക് മേല്‍ അവശിഷ്ടങ്ങള്‍ പതിച്ചാലുള്ള അപകടസാധ്യത പരിഗണിച്ച് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വടക്കന്‍ കരോലിനയിലെയും തെക്കന്‍ കരോലിനയിലെയും മൂന്ന് വിമാനത്താവളങ്ങള്‍ അടച്ചിടുകയും മേഖലയിലൂടെയുള്ള വ്യോമഗതാഗതം നിരോധിക്കുകയും ചെയ്ത ശേഷമാണ് യുദ്ധവിമാനങ്ങള്‍ ബലൂണ്‍ തകര്‍ത്തത്. ചെറു സ്‌ഫോടനത്തിന് ശേഷം അവശിഷ്ടങ്ങള്‍ കടലിലേക്ക് വീണു. ഇവ വീണ്ടെടുക്കാന്‍ ക്്ടലില്‍ കപ്പലുകള്‍ വിന്യസിച്ചിരുന്നു. ബലൂണ്‍ വഹിച്ചിരുന്ന ഉപക്രണങ്ങള്‍ പെന്റഗണ്‍ സൂക്ഷ്മമായി അപഗ്രഥിക്കും.
അമേരിക്കയുടെ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചിരുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളുടെയടക്കം മുകളിലൂടെയാണ് ചൈനീസ് ബലൂണ്‍ പറന്നത്. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു നിരീക്ഷണ ബലൂണിന്റെ ലക്ഷ്യമെന്ന് പെന്റഗണ്‍ സംശയിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് കൂപ്പുകുത്തിയ യുഎസ്-ചൈന ബന്ധത്തെ കൂടുതല്‍ വഷളാക്കിയ സംഭവമായി ബലൂണിന്റെ അതിര്‍ത്തി ലംഘനം മാറി. യുഎസ് ഡാറ്റ ബലൂണിലെ ഉപകരണങ്ങള്‍ മുഖേന ചൈനയിലേക്ക് എത്തിയെന്ന് തെളിഞ്ഞാല്‍ അതുണ്ടാക്കാവുന്ന സാഹചര്യം അതീവ ഗുരു്തരമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്