അശ്ലീല ആശയങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച്‌ ബൈബിളിന് നിരോധനം ഏര്‍പ്പെടുത്തി സ്കൂൾ 

JUNE 3, 2023, 8:02 PM

അശ്ലീല ആശയങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച്‌ സ്കൂളില്‍ ബൈബിളിന് നിരോധനം ഏര്‍പ്പെടുത്തിയാതായി റിപ്പോർട്ട്. അമേരിക്കയിലെ വടക്കന്‍ സാള്‍ട്ട്‌ലേക്ക് സിറ്റിയിലെ ഡേവിസ് സ്‌കൂള്‍ ജില്ലയാണ് ബൈബിള്‍ മാറ്റാന്‍ തീരുമാനം എടുത്തിട്ടുള്ളത്. തങ്ങളുടെ ഷെല്‍ഫില്‍ ഉണ്ടായിരുന്ന ബൈബിളിന്റെ ഏതാനും കോപ്പികള്‍ പോലും നീക്കം ചെയ്തതായി ജില്ലാ അധികാരികള്‍ വ്യക്തമാക്കി. 

കിംഗ് ജെയിംസ് ബൈബിളിലെ കണ്ടന്റുകള്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ ഒരു പിതാവിന്റെ പരാതിയിലാണ് നടപടി ഉണ്ടായത്. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കിംഗ് ജെയിംസ് ബൈബിളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ഇല്ലെന്നും 2022 ലെ പുസ്തക നിരോധന നിയമം അനുസരിച്ച്‌ ഇത് 'അശ്ലീലമാണ് ' എന്നും പിതാവ് വാദിക്കുകയായിരുന്നു. 

വിവിധ ആശങ്കകളും എതിര്‍പ്പുകളും കാരണം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മറ്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ ലൈബ്രറി ഷെല്‍ഫുകളില്‍ നിന്ന് ബൈബിള്‍ നീക്കം ചെയ്യാന്‍ മുമ്പ്  തീരുമാനിച്ചിരുന്നു. 2022 ല്‍ ഒരു ടെക്‌സാസ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് സമാനമായ നടപടി സ്വീകരിച്ചിരുന്നു. കന്‍സാസിലെ വിദ്യാര്‍ത്ഥികളും തങ്ങളുടെ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്ന് ബൈബിള്‍ നീക്കം ചെയ്യണമെന്ന് ഈയിടെ അഭ്യര്‍ത്ഥിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam