സ്വീകരിക്കുന്ന അഭയാർഥികളുടെ എണ്ണം കുറച്ചു യു. എസ്.

APRIL 17, 2021, 4:03 PM

ബൈഡൻ രണ്ടു മാസം മുൻപ് പ്രഖ്യാപിച്ചത്, പ്രതിവർഷം യു.എസിലേക്കുള്ള അഭയാർത്ഥികളുടെ എണ്ണം 65,500 വരെ ആക്കും എന്ന്. എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അതിർത്തി അഭയാർത്ഥികളുടെ വൻ തിരക്ക് കുറക്കുന്നതിന് വേണ്ടി പുതിയ നടപടി എന്ന രീതിയിൽ വെള്ളിയാഴ്ച പറയുന്നു, 15000 ൽ അവസാനിപ്പിക്കും എന്ന്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ ഒരു സംഖ്യയിൽ എത്തിയത്.

വൈറ്റ് ഹൗസ് പിന്നീട് അറിയിച്ചു, ബൈഡൻ അഭയാർത്ഥികളുടെ എണ്ണം പിന്നീട് കൂട്ടുമെന്ന്, അടുത്ത മാസം. യു.എൻ. കണക്കുകൾ അനുസരിച്ച് ലോകവ്യാപകമായി 80 മില്ല്യൻ അഭയാർത്ഥികൾ നിലവിലുണ്ട്. അതിൽ 85% അഭയാർത്ഥികളും ഇപ്പോൾ കഴിയുന്നത് ദരിദ്രരാജ്യങ്ങളിലാണ്. വെള്ളിയാഴ്ച വൈറ്റ് ഹൗസ് പറയുന്നത് ബൈഡന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച് അഭയാർത്ഥികളുടെ വരവ് കൂടുതൽ സ്വാഗതം ചെയ്യപ്പെടുന്നു എന്ന്. ബൈഡന്റെ പുതിയ ഉത്തരവനുസരിച്ചു, ആഫ്രിക്കയിൽ നിന്നും, മദ്ധ്യപൂർവ്വദേശത്തു നിന്നും, സെൻട്രൽ അമേരിക്കയിൽ നിന്നും, സോമാലിയ, സിറിയ, യെമൻ, എന്നിവിടങ്ങളിൽ നിന്നും കൂടുതൽ ആളുകൾക്ക് അവസരം ലഭിക്കും.

പക്ഷേ മുൻ പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചിരുന്ന പരിധി പ്രതിവർഷം 15,000  എന്ന കണക്ക് ബൈഡനും പിന്തുടരുമെന്നറിയിച്ചു.  'ട്രംപ് നിശ്ചയിച്ച പരിധി വളരെ അനുകരണീയമാണ്, മാനുഷിക പരിഗണനകളുള്ളതാണ്, നമ്മുടെ ദേശീയ താല്പര്യങ്ങൾക്കനുസരിച്ചുള്ളതുമാണ് ' എന്ന് ബൈഡൻ പറഞ്ഞു. ഈ ഉത്തരവ് പുറത്തു വന്നത് മുതൽ നിരവധി പ്രതിഷേധങ്ങൾ എല്ലായിടത്തും നിന്നും പുറത്തു വന്നു.

vachakam
vachakam
vachakam

വൈറ്റ് ഹൗസ് വക്താവ് ജെൻ പ്‌സാക്കി വിശദീകരണവുമായി രംഗത്ത് വന്നു. ബൈഡൻ പ്രഖ്യാപിച്ചതിൽ ചില കാര്യങ്ങൾക്കല്പം ചില ആശയകുഴപ്പം ഉണ്ടായിട്ടുണ്ട്, സംശയങ്ങളും ഉണ്ട് എന്ന് അവർ അംഗീകരിച്ചു. അഭയാർത്ഥ ികളുടെ വിമാനങ്ങൾ ഇനി വെള്ളിയാഴ്ച മുതൽ വന്നു തുടങ്ങും ഈ ഉത്തരവ്  കൊണ്ട് എന്നും പറഞ്ഞു.

Biden backtracks on keeping Trump cap on refugees.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam