പണപ്പെരുപ്പം നിയന്ത്രിക്കാന്‍ നടപടിയുമായി അമേരിക്ക

JUNE 23, 2022, 10:54 AM

ന്യൂയോര്‍ക്ക്: പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കയില്‍ ബൈഡന്‍ ഭരണകൂടം നടപടിയെടുക്കാന്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്. അമേരിക്കയില്‍ അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇതിനെ തുടര്‍ന്ന് ഇന്ത്യയിലും ഇന്ധനവില കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിപണിയിലെ പ്രതീക്ഷ. ഇന്ത്യ പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ആറുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് ആറു ഡോളറിലേറെ കുറഞ്ഞ് 108 ഡോളറിലാണ് ക്രൂഡ് വില എത്തിയത്. ജൂണ്‍ എട്ടിന് 123 ഡോളറായിരുന്നു ഒരു ബാരല്‍ എണ്ണയുടെ വില. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിച്ചേക്കാം. വിലക്കയറ്റം പിടിച്ചുനിറുത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ മോഡി സര്‍ക്കാര്‍ അടുത്തിടെ കുറവുവരുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam