വാഷിംഗ്ടണ്‍: യുഎസിന് മുകളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്ന ചൈനീസ് ചാര ബലൂണ്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലെത്തുമ്പോള്‍ വെടിവെച്ചിടാന്‍ ബൈഡന്‍ ഭരണകൂടം ആലോചിക്കുന്നു. കടലില്‍ വീഴുന്നതോടെ ബലൂണിലെ ഉപകരണങ്ങള്‍ സുരക്ഷിതമായി ശേഖരിക്കാനാവുമെന്നും സാങ്കേതിക വിദ്യാ പരിശോധനക്ക് അയക്കാനാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
യുഎസിന് മുകളില്‍ തന്നെ ബലൂണ്‍ വെടിവെച്ചിടാമെന്നാണ് ഉന്നത സൈനിക, ഇന്റലിജന്‍സ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബൈഡന്‍ നിലപാടെടുത്തത്. എന്നാല്‍ പെന്റഗണ്‍ പ്രസിഡന്റിനെ പിന്തിരിപ്പിക്കുകയായിരുന്നു. ബലൂണില്‍ എന്തൊക്കെ പേലോഡാണ് ചൈന ഘടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സൈന്യം ചൂണ്ടിക്കാട്ടി. ചൈനക്ക് ലഭിക്കാവുന്ന ഇന്റലിജന്‍സ് വിവരങ്ങളേക്കാള്‍ പ്രാധാന്യം ഇക്കാര്യത്തിന് നല്‍കാമെന്ന് യോഗം തീരുമാനിച്ചു.
നിലവില്‍ നോര്‍ത്ത് കരോലിനക്ക് മുകളിലുള്ള ബലൂണ്‍ അറ്റ്‌ലാന്റിക്കിലെത്തും വരെ പെന്റഗണ്‍ കാത്തിരിക്കണം. ബലൂണ്‍ 'വേണ്ടവിധം കൈകാര്യം ചെയ്യും' എന്നാണ് പ്രസിഡന്റ് ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്