വാഷിംഗ്‌ടൺ: ദേശീയ പ്രതിരോധ തന്ത്രത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ആഗോള യുദ്ധത്തിൽ റഷ്യയുമായും ചൈനയുമായും യുഎസിന് പിടിച്ചു നിൽക്കാനാവില്ലെന്ന് കോൺഗ്രസ് രൂപീകരിച്ച കമ്മീഷന്റെ റിപ്പോർട്ട്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സുരക്ഷാ അന്തരീക്ഷം ഏറ്റവും അപകടകരമായ നിലയിലാണെന്നും എന്നാൽ മറ്റൊരു ആഗോള സംഘർഷത്തിന് യുഎസ് തയ്യാറായിട്ടില്ലെന്നും 132 പേജുള്ള റിപ്പോർട്ടിൽ കമ്മീഷൻ പറഞ്ഞു.
യുഎസിനെ ചൈന മറികടക്കുകയാണെന്നും, ബെയ്ജിംഗ് പ്രതിവർഷം കുറഞ്ഞത് 711 ബില്യൺ ഡോളർ പ്രതിരോധത്തിനായി ചെലവഴിക്കുന്നുണ്ടെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. പല തരത്തിൽ ചൈന അമേരിക്കയെ മറികടക്കുന്നുവെന്നും രണ്ട് ദശാബ്ദക്കാലത്തെ കേന്ദ്രീകൃത സൈനിക നിക്ഷേപത്തിലൂടെ പടിഞ്ഞാറൻ പസഫിക്കിലെ യുഎസിൻ്റെ സൈനിക നേട്ടം ഏറെക്കുറെ നിരാകരിച്ചിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തി.
2022 ലെ ദേശീയ പ്രതിരോധ തന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭീഷണിയായി യുഎസ് ചൈനയെ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു പ്രാദേശിക സംഘട്ടനത്തിൽ ചൈനീസ് സേനയ്‌ക്കെതിരെ യുഎസ് സൈന്യം വിജയിക്കുമെന്ന് ആത്മവിശ്വാസമില്ലെന്ന് എന്ന് കമ്മീഷൻ പറഞ്ഞു.
റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവയുൾപ്പെടെയുള്ള എതിരാളികൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഖ്യവുമായി പൊരുത്തപ്പെടുന്നതിൽ പെൻ്റഗൺ പരാജയപ്പെട്ടുവെന്നും കമ്മീഷൻ വാദിച്ചു. അതേസമയം യുഎസ് പുതിയ സാങ്കേതിക വിദ്യയെ ഉൾപ്പെടുത്തി ഉയർന്ന ശേഷിയുള്ള പ്ലാറ്റ്ഫോമുകൾ, സോഫ്റ്റ്വെയർ, യുദ്ധോപകരണങ്ങൾ, ഒപ്പം നൂതനമായ പ്രവർത്തന സങ്കൽപ്പങ്ങൾ വിന്യസിക്കുകയും അവയെ ഒരുമിച്ച് മികച്ച രീതിയിൽ ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ടെന്നും കമ്മീഷൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്