വാഷിംഗ്ടണ്‍/ജെറുസലേം: ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുമായി ഹമാസുമായി നടക്കുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ യുഎസും ഇസ്രയേലും നിഷേധിച്ചു.
അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ഗാസയില്‍ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ ചിലരെ മോചിപ്പിക്കാന്‍ ഇസ്രായേലും ഹമാസും തമ്മില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ഏകദേശ ധാരണയായെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബന്ദികളാക്കിയവരില്‍ ചിലരെയെങ്കിലും മോചിപ്പിക്കാനുള്ള കരാറുകളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ 'വളരെയധികം തെറ്റായ റിപ്പോര്‍ട്ടുകള്‍' വന്നിട്ടുണ്ടെന്ന് വാര്‍ത്തകള്‍ നിരസിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത്തരമൊരു കരാര്‍ രൂപപ്പെട്ടാല്‍ ആദ്യം അത് ഇസ്രായേലിലെ ജനങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ ഇതുവരെ ഒരു കരാറില്‍ എത്തിയിട്ടില്ല, എന്നാല്‍ കരാറിലെത്താന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു.' വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സണും വ്യക്തമാക്കി.
മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 ബന്ദികളെ കൈമാറാന്‍ ഖത്തര്‍ മധ്യസ്ഥര്‍ ഇസ്രായേലും ഹമാസുമായി ബന്ധപ്പെട്ട് ശ്രമിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബന്ദികളെ തിരികെ കൊണ്ടുവരാന്‍ നെതന്യാഹു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ടെല്‍ അവീവിലും ജറുസലേമിലും നൂറുകണക്കിനാളുകള്‍ തെരുവിലിറങ്ങിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭരണകൂടം സമ്മര്‍ദ്ദത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്