ഡൽഹിയിൽ കർഷക സമരം ശക്തിയാർജിക്കുമ്പോൾ  പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് 

JULY 22, 2021, 4:11 AM

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതികളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തിയാര്‍ജിക്കുന്ന വേളയിൽ ഡല്‍ഹിയിലുള്ള സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകി യുഎസ്.

പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നും ,കർഷക സംഘടനകൾ നടത്തുന്ന പ്രകടനങ്ങളിൽ നിന്നും  പൗരന്മാർ അകലം പാലിക്കണമെന്നാണ് യുഎസിന്റെ നിർദ്ദേശം.പൗരന്‍മാര്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലൂടെയാണ് യുഎസ് എംബസി അറിയിച്ചിട്ടുണ്ട്.

 ‘വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെ ജൂലൈ 21, 22 തിയതികളില്‍ നടക്കുന്ന സമരത്തില്‍ കര്‍ഷകരും എതിര്‍പക്ഷക്കാരും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡല്‍ഹിയിലെ യുഎസ് എംബസിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. നേരത്തെ ഇത്തരം പ്രക്ഷോഭങ്ങള്‍ കലാപത്തിലേക്ക് വഴിമാറിയിരുന്നു.’ എന്നാണ് യുഎസ് എംബസി പുറത്തിറക്കിയ വാർത്താകുറിപ്പ്. 

vachakam
vachakam
vachakam

അതേസമയം ജന്തര്‍മന്ദറില്‍ ജൂലൈ 22 വ്യാഴാഴ്ച പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നൽകി ഡൽഹി സർക്കാർ രംഗത്ത് വന്നിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി  പാലിച്ചുകൊണ്ട് കർഷകർക്ക് സമരം നടത്താമെന്നും എന്നാൽ മാർച്ച് നടത്താൻ പറ്റില്ലെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസും പറഞ്ഞിട്ടുണ്ട്.കര്‍ഷകര്‍ക്ക് മുന്നില്‍ ചില നിബന്ധനങ്ങള്‍ വച്ചിട്ടുണ്ട്. രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതികൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരം ഇപ്പോൾ എട്ട് മാസം പിന്നിട്ടിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുവാനാണ് സംഘടനകൾ ആദ്യം തീരുമാനിച്ചത്.എന്നാൽ പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് ഇവ പിന്നീട് ജന്തര്‍മന്ദിറിലേക്ക് മാറ്റുകയായിരുന്നു.

ഈ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതയാണ് നിലവിൽ പുലർത്തുന്നത്.ഡൽഹി അതിർത്തികളിലും പാ‍ർലമെന്റിനടുത്ത മേഖലകളിലും പൊലീസ് സുരക്ഷ കൂട്ടി. റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷമുണ്ടായത് കണക്കിലെടുത്ത് അട്ടിമറി തടയാൻ കിസാൻ സംയുക്ത മോർച്ചയും മുൻകരുതലിലാണ്.നാളെ പൊലീസ് എസ്‌കോര്‍ട്ടും ദേശീയ പാതയിലടക്കം ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തും.പ്രതിഷേധ ആസ്ഥാനമായ സിംഗുവില്‍ 2000 പൊലീസ് ഉദ്യോഗസ്ഥരും അര്‍ധ സൈനിക ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

English summary: Us Embassy  has warned its own citizens in Delhi inlight of Farmers protest

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam