അമേരിയ്ക്ക 500,000 കോവിഡ് മരണങ്ങൾ കടന്നു

FEBRUARY 23, 2021, 8:19 AM

ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി വിവരങ്ങൾ അനുസരിച്ച്  അമേരിയ്ക്കയിൽ കോറോണ വൈറസ് മൂലം ഒരു വർഷം കൊണ്ട് 500,000 ൽ അധികം ആളുകൾ മൃതിയടഞ്ഞു. ലോകത്ത് ഒന്നാമത് എത്തിയ രാജ്യം യു.എസ്. ആണ്. ആദ്യത്തെ കോവിഡ് മരണം ഒരു വർഷം മുൻപ് കാലിഫോർണിയയിൽ രേഖപ്പെടുത്തി.

തിങ്കളാഴ്ച വൈകുന്നേരം പ്രസിഡന്റ് ബൈഡൻ വൈറ്റ്ഹൗസിൽ ആദരവ് സൂചകമായി മരണമടഞ്ഞവർക്കു വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കും. മഹാമാരിയിൽ മരണമടഞ്ഞവരെ അനുസ്മരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് വിളബരം ഇറക്കിയിരുന്നു.

'നഷ്ടപ്പെട്ട മനുഷ്യജീവനുകളെ അനുസ്മരിക്കയും, അവർ വിട്ടുപോയവരുടെ സ്വന്തക്കാരെയും നമ്മൾ ഒരു രാജ്യം എന്ന നിലയിൽ ഹൃദയത്തിൽ സൂക്ഷിയ്ക്കണം, അനുസ്മരിക്കണം' പ്രസിഡന്റ് വിളംബരത്തിൽ പറയുന്നു. ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങളിലും വിയറ്റ്‌നാം യുദ്ധത്തിലും, നഷ്ടപ്പെട്ട മനുഷ്യജീവനുകളേക്കാൾ കൂടുതൽ നമുക്ക് ഒരു വർഷം കൊണ്ടു നഷ്ടപ്പെട്ടു എന്നും ബൈഡൻ ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

ഒരു രാജ്യമെന്ന നിലയിൽ നാമെല്ലാം ഒറ്റലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങി ഈ മഹാമരി വൈറസിനെ പരാജയപ്പെടുത്തും എന്നും പ്രസിഡഡന്റ് പറഞ്ഞു. ഇത്രയും ജനങ്ങൾ മരണം മൂലം നമ്മിൽ നിന്നും വേർപിരിഞ്ഞതിൽ ദുഃഖത്തേക്കാൾ കൂടുതൽ അവിശ്വസിനീയതയാണ് 'ഭീതിജനകമാണ് ' തനിക്കുള്ള അഭിപ്രായമെന്ന് ഡോ. ആന്റണി ഫൗസി പറഞ്ഞു. പകർച്ചവ്യാധികളുടെ പഠനത്തിൽ അമേരിയ്ക്കയുടെ തലവനാണ് അദ്ദേഹം.

More than 500,000 people in the U.S. with Corona virous have died, in one year.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam