അമേരിക്കയിൽ ഇനി ക്വാറന്റൈനും, സാമൂഹിക അകലവും വേണ്ട

AUGUST 12, 2022, 4:24 PM

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സാമൂഹിക അകലവും ക്വാറന്റൈനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

കോവിഡ് -19 ന്റെ വ്യാപനം തടയാൻ ആവശ്യമായ കർശന നടപടികൾ ഇനി ആവശ്യമില്ലെന്നും വൈറസിന്റെ തീവ്രത ഗണ്യമായി കുറഞ്ഞുവെന്നും സിഡിസി അറിയിച്ചു.

പുതിയ ഗൈഡ്‌ലൈൻ അനുസരിച്ച് കോവിഡിനെ തുടർന്ന് കാര്യമായ രോഗലക്ഷണങ്ങൾ ഉള്ളവരും ശ്വാസ തടസ്സം നേരിടുന്നവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെങ്കിൽ വീട്ടിൽ എത്തിയാൽ 10 ദിവസത്തെ വിശ്രമമെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കോവിഡ് -19 ന്റെ വ്യാപനം കുറഞ്ഞതിന്റെ ഭാഗമായി  മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അവസാനിപ്പിക്കുന്നു. പാൻഡെമിക്കിന് ശേഷമുള്ള രണ്ട് വർഷം മുമ്പുള്ള അവസ്ഥയിൽ നിന്ന് ഇന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്.

കൂടുതൽ പേർക്ക് വാക്സിനേഷൻ ലഭിച്ചതും ശരീരത്തിന്റെ പ്രതിരോധശേഷി വർധിച്ചതുമാണ് മാനദണ്ഡങ്ങൾ പിൻവലിച്ചതിന് കാരണമായി സിഡിസി ചൂണ്ടിക്കാട്ടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam