വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ കലാപത്തിനിടെ കാപിറ്റോള്‍ കെട്ടിടത്തിലേക്ക് ആദ്യം ഇടിച്ചു കയറിയ വ്യക്തിക്ക് മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. സൗത്ത് കരോലിന സ്വദേശിയായ ജോര്‍ജ് അമോസ് ടെന്നി എന്ന 36 കാരനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. നിയമ നടപടികള്‍ തടസപ്പെടുത്തിയതും പൊതുജന സേവകനെ ആക്രമിച്ചതുമാണ് കുറ്റങ്ങള്‍.
കാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ ടെന്നി മുഖ്യ പങ്ക് വഹിച്ചെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. കെട്ടിടത്തിനകത്ത് കയറിപ്പറ്റി വാതില്‍ തുറന്നത് ടെന്നിയാണ്. ഇതോടെ പുറത്തുണ്ടായിരുന്ന അന്‍പതോളം കലാപകാരികള്‍ അകത്തേക്ക് തള്ളിക്കയറുകയും അധികാര കൈമാറ്റത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്തെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം നടന്ന സംഭവങ്ങളില്‍ ടെന്നിക്ക് അതീവ ഖേദമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. ദുരുദ്ദേശക്കാരായ രാഷ്ട്രീയക്കാരുടെയും അതിതീവ്ര വലത് മാധ്യമ വ്യക്തിത്വങ്ങളുടെയും ചതുരംഗക്കളത്തിലെ കാലാളായി താനും മറ്റുള്ളവരും മാറിയെന്ന് പിന്നീടാണ് ടെന്നി തിരിച്ചറിഞ്ഞതെന്നും അഭിഭാഷകര്‍ ബോധിപ്പിക്കുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്