റീഫണ്ട് നൽകാതെ യാത്രക്കാരെ പറ്റിച്ചു; ബ്രിട്ടീഷ് എയർവേയ്‌സിന് 1.1 മില്യൺ ഡോളർ പിഴ ചുമത്തി അമേരിക്ക

JUNE 2, 2023, 7:22 PM

കോവിഡ് 19 മഹാമാരി സമയത്ത് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് ബ്രിട്ടീഷ് എയർവേയ്‌സിന് അമേരിക്ക 1.1 മില്യൺ ഡോളർ (ഏകദേശം 9 കോടി രൂപ) പിഴ ചുമത്തി.

അമേരിക്കയിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള റദ്ദാക്കിയ ഫ്ലൈറ്റുകള്‍ക്ക് എയര്‍ലൈൻ കൃത്യസമയത്ത് റീഫണ്ട് നല്‍കാത്തതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയതെന്ന് യുഎസ് ഗതാഗത വകുപ്പ് അറിയിച്ചു.

വിമാനക്കമ്ബനിക്കെതിരെ 1200ലധികം പരാതികള്‍ ലഭിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍ലൈനും മറ്റ് എയര്‍ലൈനുകളും ഭാവിയില്‍ നടത്താനിടയുള്ള സമാനമായ നിയമവിരുദ്ധ നടപടികള്‍ക്ക് ശക്തമായ താക്കീതാണ് ഈ പിഴ എന്നും യുഎസ് ഗതാഗത വകുപ്പ് കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

അമേരിക്കൻ ട്രാൻസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത് അനുസരിച്ച്‌ 2020 മാര്‍ച്ചിനും നവംബറിനുമിടയില്‍ എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ റദ്ദാക്കിയതോ ഷെഡ്യൂളില്‍ മാറ്റം വരുത്തിയതോ ആയ ഫ്ലൈറ്റുകളുടെ ഉള്‍പ്പെടെയുള്ള റീഫണ്ട് സംബന്ധമായ കാര്യങ്ങള്‍ക്ക് ഫോണിലൂടെ എയര്‍ലൈനിനെ ബന്ധപ്പെടാൻ ഉപഭോക്താക്കളോട് പറഞ്ഞിരുന്നു.

എന്നാല്‍ ഫോണ്‍ ലൈനുകളിലെ തിരക്കിനെ തുടര്‍ന്ന് നിരവധി മാസങ്ങളായി എയര്‍ലൈനിനെ ബന്ധപ്പെടാൻ ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സമയത്തൊന്നും വെബ്സൈറ്റിലൂടെ റീഫണ്ട് അഭ്യര്‍ത്ഥന കൊടുക്കാൻ കഴിഞ്ഞിരുന്നതുമല്ല. അമേരിക്കൻ ഗതാഗത വകുപ്പിന് ലഭിച്ച 1,200 പരാതികള്‍ കൂടാതെ എയര്‍ലൈൻ കമ്ബനിക്ക് നേരിട്ട് ആയിരക്കണക്കിന് പരാതികളും റീഫണ്ട് അഭ്യര്‍ത്ഥനകളും ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam