വാഷിംഗ്ടണ്‍: റഷ്യന്‍ ആക്രമണത്തില്‍ പതറാതെ ഉക്രെയ്നെ മുന്നില്‍ നിന്ന് നയിച്ച പ്രസിഡന്റ് വൊളോഡിമിര്‍ സെലിന്‍സ്കിയെ ഈ വര്‍ഷത്തെ വ്യക്തിയായി ടൈം മാഗസീന് തെരഞ്ഞെടുത്തു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 10 ശ്രദ്ധേയ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഇടയില്‍ നിന്നാണ് സെലിന്‍സ്കിക്ക് നറുക്ക് വീണത്. ടെസ്ല, ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക് അടക്കമുള്ളവരാണ് പട്ടികയിലുണ്ടായിരുന്നത്.
ഏറിവന്നാല്‍ ഒരാഴ്ച കൊണ്ട് ഉക്രെയ്നെ മുട്ടു കുത്തിക്കാമെന്ന അമിത ആത്മവിശ്വാസവുമായി ഫെബ്രുവരിയിലാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിര്‍ദേശമനുസരിച്ച് സൈന്യം ഉക്രെയ്നില് അധിനിവേശം നടത്തിയത്. എന്നാല്‍ പുടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സെലിന്‍സ്കി മറുതന്ത്രം മെനഞ്ഞു. ഒന്നു പിന്നോട്ടാഞ്ഞ ശേഷം യുഎസും യൂറോപ്യന്‍ യൂണിയനുമടക്കം വന്‍ ശക്തികളുടെ പിന്തുണ സമാഹരിച്ച് ഉക്രെയ്ന് സൈന്യം തിരിച്ചടിച്ചു. റഷ്യ തുടക്കത്തില്‍ പിടിച്ചെടുത്ത ഭൂഭാഗങ്ങള്‍ പോലും ഈ തിരിച്ചടിയില്‍ ഉക്രെയ്ന് തിരികെ പിടിച്ചു. സെലിന്‍സ്കി അന്താരാഷ്ട്ര പ്രതിച്ഛായയുള്ള നായകനായി ഉയരുന്നതാണ് പിന്നീട് ലോകം കണ്ടത്.
ഒന്‍പത് മാസമായി തുടരുന്ന യുദ്ധത്തില്‍ റഷ്യക്ക് കനത്ത ആഘാതമേല്‍പ്പിക്കാന്‍ ഉക്രെയ്ന് സാധിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് റഷ്യന്‍ സൈനികര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്