ട്വിറ്റര്‍ എന്നും നിയമലംഘകര്‍: ഇലോണ്‍ മസ്‌ക്

AUGUST 5, 2022, 11:34 PM

ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഇലോണ്‍ മസ്‌ക് കോടതിയില്‍. ട്വിറ്റര്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് പോയ ഇലോണ്‍ മസ്‌ക്കാണ് ട്വിറ്റര്‍ നല്‍കിയ കേസിനെതിരെ മറ്റൊരു കേസ് കൊടുത്തിരിക്കുന്നത്. ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര നിയമങ്ങളെ തുടര്‍ച്ചയായി ട്വിറ്റര്‍ ലംഘിക്കുന്നത് അക്കമിട്ട് നിരത്തിയാണ് മസ്‌കിന്റെ പരാതി. 

ഇന്ത്യ ട്വിറ്ററിനെതിരെ നടത്തിയ ശക്തമായ നിയമ നടപടിയും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും വിവര സാങ്കേതിക നിയമരംഗത്തെ പ്രശ്നങ്ങളുമാണ് മസ്‌ക് കോടതിയില്‍ രേഖാമൂലം നല്‍കിയത്. ട്വിറ്റര്‍ ഇന്ത്യാ സര്‍ക്കാരിന്റെ നിരന്തരമായ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് ഇന്ത്യ ട്വിറ്ററിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചു. 

ഉദ്യോഗസ്ഥരെ പ്രതിയാക്കുകയും ട്വിറ്റര്‍ ആസ്ഥാനത്ത് റെയ്ഡ് നടത്തിയതും മസ്‌ക് തെളിവായി നിരത്തിയാണ് ആരോപണങ്ങള്‍ ശക്തമാക്കുന്നത്. ട്വിറ്റര്‍ മസ്‌കിനെതിരെ നല്‍കിയ കേസിനെതിരെ ഡേലാവെയര്‍ കോടതിയില്‍ നല്‍കിയ കേസിലാണ് ട്വിറ്ററിന്റെ നിയമ ലംഘനങ്ങള്‍ നിരത്തുന്നത്.

vachakam
vachakam
vachakam

ഇന്ത്യാ ഗവണ്‍മെന്റിനെതിരെ ട്വിറ്റര്‍ നടത്തിയ നിയമ പോരാട്ടത്തിന്റെ മുഴുവന്‍ രേഖകളും അമേരിക്കന്‍ കോടതിയില്‍ ഹാജരാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങളെ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഗവണ്‍മെന്റ് എടുത്ത ശക്തമായ നടപടിയും അതിനെ തുടര്‍ന്ന് മേഖലയിലുണ്ടായ സാമ്പത്തിക പ്രശ്ന ങ്ങള്‍ക്കും ട്വിറ്റര്‍ മാത്രമാണ് ഉത്തരവാദിയെന്നും മസ്‌ക് ആരോപിച്ചു.

റഷ്യ-ഉക്രെയ്ന്‍ വിഷയത്തിലും അമേരിക്കന്‍-നാറ്റോ വിരുദ്ധ സമീപനമാണ് ട്വിറ്റര്‍ എടുത്തതെന്നും മസ്‌ക് പരാതിയില്‍ പറയുന്നു. റഷ്യയ്ക്ക് അനുകൂല നിലപാടാണ് ട്വിറ്റര്‍ എടുക്കുന്നത്. നിരവധി ഉക്രെയ്ന്‍ അനുകൂല അക്കൗണ്ടുകള്‍ ട്വിറ്റര്‍ റഷ്യയ്ക്കായി റദ്ദാക്കിയെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam